മാരക മയക്കുമരുന്നുമായി പാപ്പിനിശേരിയില്‍ യുവതി അറസ്റ്റില്‍
പാപ്പിനിശേരി: മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റില്‍.

പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വൈ.ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പാപ്പിനിശ്ശേരിയില്‍ നിന്നാണ് മയക്കുമരുന്നുമായി യുവതി അറസ്റ്റിലായത്.
അഞ്ചാംപീടിക ഷില്‍ന നിവാസില്‍ ടി.എം ശശിധരന്റെ മകള്‍ എ.ഷില്‍നയെ (32)യാണ് 0.459 ഗ്രാം മെത്താംഫിറ്റമിനുമായി പിടികൂടിയത്.
ഗ്രേഡ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി.പി.ശ്രീകുമാര്‍, പങ്കജാക്ഷന്‍, രജിരാഗ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിഷ, ഷൈമ എന്നിവരും റെയിഡിന്‍ പങ്കെടുത്തു.
രഹസ്യവിവരം ലഭിച്ചതുപ്രകാരമാണ് റെയ്ഡ് നടത്തിയത്.
