തളിപ്പറമ്പ്; 135 കുപ്പി മാഹി മദ്യവു യുവാവ് പിടിയില്‍. ഒഡീഷ സ്വദേശി അനധി റായി(23)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവും സംഘവും പൂവം പെരുമ്പാറ ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ്
മാഹിയില്‍ നിന്നും കടത്തി കൊണ്ടുവന്ന് അധിക വിലയിടാക്കി വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പ്പന നടത്താനെത്തിച്ച 135 കുപ്പി മദ്യവുമായി ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്.
ഇത്തരത്തില്‍ സ്ഥിരമായി മദ്യവില്‍പ്പന നടത്തുന്നയാളാണ് അനധി റായിയെന്ന് എക്‌സൈസ് പറഞ്ഞു.
പ്രിവെന്റിവ് ഓഫീസര്‍മാരായ കെ.വി.നികേഷ്, ഫെമിന്‍, ഡ്രൈവര്‍ പ്രകാശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14-ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.