29.5 ലിറ്റര്‍ വിദേശ മദ്യവുമായി വാഹനങ്ങള്‍ സഹിതം 2 പേര്‍ എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: കാറിലും ബൈക്കിലുമായി മദ്യക്കടത്ത് രണ്ടുപേര്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രനും സംഘവും മാതമംഗലം പുനിയംകോട് വെച്ച് കെ.എല്‍.59 പി 6085 നമ്പര്‍ വഗണര്‍ കാറില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 24 ലിറ്റര്‍ വിദേശ മദ്യം സഹിതം രാജഗിരി സ്വദേശി നവമോന്‍.ടി.ജോര്‍ജ്ജ് (47)എന്നയാളെയും

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വി.വി.ഷാജിയും സംഘവും അമ്മാനപ്പാറ, മാതമംഗലം, പേരൂല്‍, എരമം ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ മാതമംഗലത്ത് വെച്ച് അഞ്ചര ലിറ്റര്‍ വിദേശമദ്യം കെ.എല്‍ 59. ജി.9253 ഹീറോ പാഷന്‍ പ്രോ ബൈക്കില്‍ കടത്തിയ പി.ഡി.ആന്റണിയേയുമാണ്(56) പിടികൂടിയത്.

ഇരുവരും മദ്യം കടത്തി വാഹനങ്ങളും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.കെ.കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വി.സനേഷ്, പി,സൂരജ് എന്നിവരും റെയിഡില്‍ പങ്കെടുത്തു.