എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു-കെ.രാജേഷ് പ്രസിഡന്റ്, കെ.എ.പ്രനില്‍കുമാര്‍ സെക്രട്ടെറി.
കണ്ണൂര്‍: എക്സൈസ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനു കണ്ണൂര്‍ ടൗണില്‍ സ്വന്തമായി സ്ഥലവും കെട്ടിടം പണിയുന്നതിനു ഫണ്ടും അനുവദിക്കണമെനന് കേരളാ എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സ്വന്തമായി സ്ഥലം ലഭ്യമായ എക്സൈസ് ഓഫീസുകള്‍ക്ക് കെട്ടിടം പണിയുന്നതിന് ഫണ്ട് അനുവദിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 44-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.വി. ഷാജി അധ്യക്ഷത വഹിച്ചു.
സിനിമാ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ വിശിഷ്ഠാ തിഥിയായിരുന്നു.
എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ വിജയം നേടിയവരെയും പ്രമോഷന്‍ നേടി സംഘടനയില്‍ നിന്ന് വിടുതല്‍ നേടിയവരേയും അനുമോദിച്ചു.
സംസ്ഥാന ജന. സിക്രട്ടറി കെ.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.എല്‍ ഷിബു, കെ.രഞ്ജിത്ത് (എന്‍.ജി.ഒ യൂണിയന്‍), വി.ആര്‍ സുധീര്‍ (എന്‍.ജി.ഒ അസോസിയേഷന്‍), വി.സിനീഷ് (പോലീസ് അസോസിയേഷന്‍), കെ.ടി.അരുണ്‍ (ജയില്‍ സബോര്‍ഡിനേറ്റ് സ്റ്റാഫ് അസോസിയേഷന്‍), ജയചന്ദ്രന്‍ കര്‍ക്കടക്കാട്ടില്‍ (ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍), വി.കെ. ഫ്‌സല്‍ ( ഫയര്‍ ഫോഴ്‌സ് അയോസിയേഷന്‍ ), കെ.ഷാജി (സിക്രട്ടറി, എക്‌സൈസ് ഓഫിസേഴ്‌സ് അസോസിയേഷന്‍), സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.സുകേഷ്, നെല്‍സണ്‍ ടി തോമസ്, സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിമാരായ എം.അനില്‍കുമാര്‍, ജി.ബൈജു എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി കെ.എ.പ്രനില്‍ കുമാര്‍ സ്വാഗതവും ടി.സനലേഷ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.രാജേഷ് (പ്രസിഡന്റ്്), കെ.എ.പ്രനില്‍ കുമാര്‍(സെക്രട്ടറി), ജസ്‌ന ജോസഫ് (വൈസ് പ്രസിഡന്റ്), സി.എച്ച്.റിഷാദ് (ജോ സെക്രട്ടറി).സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍-കെ.സന്തോഷ് കുമാര്‍, വി.വി.ഷാജി, നെല്‍സണ്‍ ടി തോമസ്.