എക്‌സൈസ് ഡ്രൈവര്‍ കെ.പി സുനില്‍ അനുസ്മരണവും പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുള്ള സ്വീകരണവും

കണ്ണൂര്‍: കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് 19-രോഗം ബാധിച്ചു മരണപെട്ട മട്ടന്നൂര്‍ റേഞ്ച് ഓഫീസില്‍ ജോലി ചെയ്തിരുന്ന

എക്‌സൈസ് ഡ്രൈവര്‍ കെ പി സുനില്‍ അനുസ്മരണവും പുതുതായി കണ്ണൂര്‍ ജില്ലയിലേക്ക് സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്കുള്ള സ്വീകരണവും കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്നു.

പരിപാടി രാജ്യസഭാ എം.പി ഡോ.വി.ശിവദാസന്‍ ഉദ്ഘടനം ചെയ്തു.

പുതുതായി സര്‍വിസില്‍ പ്രവേശിച്ച ജീവനക്കാരെ സംഘടന സംസ്ഥാന ട്രഷറര്‍ കെ.സന്തോഷ്‌കുമാര്‍ സ്വീകരിച്ചു.

ജില്ല പ്രസിഡന്റ് വി.സി.സുകേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ജില്ല സെക്രട്ടറി കെ.രാജേഷ് സ്വാഗതവും ജോ.സെക്രട്ടറി സി എച്ച്. റിഷാദ് നന്ദിയും പറഞ്ഞു.

അസി. എക്‌സൈസ് കമ്മീഷണര്‍ ടി.രാഗേഷ്, ഓഫീസര്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ഷാജി, സംഘടന സംസ്ഥാന കൗണ്‍സിലര്‍ എം.ബി.സുരേഷ് ബാബു, ജില്ല ട്രഷറര്‍ കെ.എ.പ്രനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഘടന മെമ്പര്‍ മാരില്‍ നിന്നും സ്വരൂപിച്ച പുസ്തകങ്ങള്‍ ലൈബ്രറി ഇല്ലാത്ത സ്ഥലങ്ങളില്‍ ലൈബ്രറി തുടങ്ങുന്നതിലേക്കായി സംഘടന സെക്രട്ടറി കെ രാജേഷ് എം പി ക്ക് കൈമാറി.