ഡ്രൈ ഡേ മദ്യ വില്‍പ്പന വാഹന സഹിതം റോബി പിടിയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും പാര്‍ട്ടിയും പൂവ്വം-കാര്‍ക്കില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടയില്‍ കെ.എല്‍-59 എ.എ 2680 ആക്റ്റീവ 125 സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടു വന്ന 25 കുപ്പി ( പന്ത്രണ്ടര ലിറ്റര്‍) മദ്യവുമായി റോബിസ് തോമസ് (47)വയസ്സ് എന്നയാളെ പിടികൂടി.

ഇയാളില്‍ നിന്നും 600രൂപയും പിടിച്ചെടുത്തു.

വര്‍ഷങ്ങളായി ഈ മേഖലകളില്‍ ആവശ്യക്കാര്‍ക്ക് സ്‌കൂട്ടറില്‍ മദ്യം എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു.

ഡ്രൈ ഡേയില്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അവധിയായതിനാല്‍ അമിത വിലയിടാക്കിയാണ് ഇയാള്‍ മദ്യ വില്‍പന നടത്തുന്നത്.

സ്‌കൂട്ടറും മദ്യവും കണ്ടുകെട്ടി പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി.മനോഹരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി.നികേഷ്, ഇ.എച്ച്.ഫെമിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ആര്‍.വിനീത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി.സുനിത എന്നിവരും ഉണ്ടായിരുന്നു.