വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു.

ഇരിട്ടി:ആറളം ഫാമില്‍ പതിമൂന്നാം ബ്ലോക്കില്‍ വനാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന വന്‍ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.

ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ

അടിസ്ഥാനത്തില്‍ ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.ഉത്തമന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇവിടെ നിന്നും ചാരായം നിര്‍മ്മിക്കുന്നതിന് വേണ്ടി തയ്യാറാക്കി വച്ച 500 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.

പരിശോധന നടത്തിയ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ബഷീര്‍ പിലാട്ട്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി.വി.വത്സന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ശ്രീജിത്ത്, ബെന്‍ഹര്‍ കോട്ടത്തുവളപ്പില്‍ എന്നിവരും പങ്കെടുത്തു.

വ്യാജമദ്യ നിര്‍മാണത്തിനെതിരെ ഈ ഭാഗങ്ങളില്‍ കര്‍ശന പരിശോധനയും നിരീക്ഷണവും തുടരുമെന്ന് ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കുമാര്‍ അറിയിച്ചു.