ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 140 ലിറ്റര്‍ വാഷുമായി മധ്യവയസ്‌കന്‍ പിടിയില്‍

തളിപ്പറമ്പ്: വാഷുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ പന്നിയൂര്‍,

കാലിക്കടവ്, എളമ്പേരം, കാരാക്കുടി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കാരാക്കുടി സ്വദേശി ഇ.ചന്ദ്രനെയാണ്(59) വീടിന് സമീപം വെച്ച് 140 ലിറ്റര്‍ വാഷ് സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്.

പ്രിവന്റീവ് ഓഫീസര്‍ അഷറഫ് മലപ്പട്ടം, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ശരത്ത് ഡ്രൈവര്‍ അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.