ഏഴിലോട് അഴിക്കോടന്‍ സെന്റര്‍ കെട്ടിടം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു
പിലാത്തറ: ഏഴിലോട് കല്ലമ്പള്ളി റോഡില്‍ പണിത അഴിക്കോടന്‍ സെന്റര്‍ കെട്ടിടം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.
കെ.പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു.
കെ.കുഞ്ഞിക്കണ്ണന്‍ ഹാള്‍ മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.
ഒ.വി. നാരായണന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹിച്ചു.
എം. വിജിന്‍ എം.എല്‍.എ, പി.പി.ദാമോദരന്‍, ഐ.വി.ശിവരാമന്‍, സി.എം. വേണുഗോപാലന്‍, എം.ശ്രീധരന്‍, എ.വി.രവീന്ദ്രന്‍, എം.വി.രാജീവന്‍, പി.പ്രഭാവതി, കെ.സി.തമ്പാന്‍, എം.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
താരി കലാസംഘത്തിന്റെ കലാപരിപാടികളും അരങ്ങേറി.
