മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍.

തൃക്കരിപ്പൂര്‍: മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍.

ആയിറ്റിയിലെ ജാഫര്‍ഖാന്‍, ആയിറ്റി ഹൗസില്‍ മുനീറുദ്ദീന്‍ എന്നിവരെയാണ് ചന്തേര എസ്.ഐ എസ്.വി.ജിയോ സദാനന്ദന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 4.45 ന് തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കില്‍ 24.900 ഗ്രാം മുക്കുപണ്ടം സ്വര്‍ണ്ണം എന്ന വ്യാജേന പണയം വെക്കാന്‍ വന്നപ്പോഴാണ് ഇവര്‍ കുടുങ്ങിയത്.

ബാങ്ക് എം.ഡി നോര്‍ത്ത് തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ചെറിയാക്കര വീട്ടില്‍ സി.സേതുമാധവന്റെ പരാതിയിലാണ് കേസ്.