വ്യാജ ഇന്‍ഷൂറന്‍സ് രശീതി-പയ്യന്നൂരില്‍ ഒരാള്‍ അറസ്റ്റില്‍-

പയ്യന്നൂര്‍:വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് രശീതി വ്യാജമായി നല്‍കി പണം തട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.

തായിനേരി സ്വദേശി അമര്‍ അലിയെ(35)ആണ് എസ് ഐ യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.

ബജാജ് അലയന്‍സ് കമ്പനിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ നല്‍കുന്നത്. നിലവിലുള്ള ഏതെങ്കിലും രശീതില്‍ പേരും നമ്പറും മാറ്റിയാണ് തട്ടിപ്പു നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.

നാല്‍പ്പതോളം പരാതികളാണ് ഇതിനകം പോലീസിന് ലഭിച്ചിരിക്കുന്നത്.

ഗവ: ആശുപത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന അമര്‍ അലിയുടെ ഓഫീസ് പരിശോധിച്ചു കൂടുതല്‍ രേഖകള്‍ പോലീസ് പിടിച്ചെടുത്തതായും അറിയുന്നു.