കുടുംബകോടതി-എം.എല്‍.എ സമാധാനം പറയണമെന്ന് എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: കാലങ്ങളായി ആവശ്യപെടുന്ന തളിപ്പറമ്പില്‍ കിട്ടേണ്ടിയിരുന്ന കുടുംബ കോടതി സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ നിരാകരിക്കുകയും, കൊല്ലത്ത് നൊഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് പ്രമാണങ്ങളുടെ കേസുകള്‍ക്കുള്ള കോടതി ആരംഭിക്കുകയും ചെയ്തത് കഴിവുകെട്ട എം.എല്‍.എയും എംപിയും കാരണമാണെന്ന് ബി.ജെ.പി സംസ്ഥാനസമിതി അംഗം എ.പി.ഗംഗാധരന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

കേന്ദ്രാവഗണന ആണെങ്കില്‍ കൊല്ലത്ത് എങ്ങിനെ വന്നു എന്നത് തളിപ്പറമ്പ് എം.എല്‍.എ വിശദികരിക്കണം, അഴിമതിയും ധൂര്‍ത്തും കാരണം കേരളത്തെ സര്‍വ്വ മേഖലയിലും തകര്‍ത്ത ഒരു ഭരണകൂടമാണ് കേരളത്തില്‍ ഉള്ളതെന്നും ഈ ഭരണകൂടം കേരള ജനതക്ക് ശാപമാണെന്നും ഗംഗാധരന്‍ ആരോപിച്ചു.

എല്ലാ സൗകര്യങ്ങളും ഒരുക്കി കുടുംബ കോടതിക്ക് വേണ്ടി കാത്തിരുന്ന തളിപ്പറമ്പിന് അത് നഷ്ടപ്പെടുത്തിയ എം.എല്‍.എ സമാധാനം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.