ഗൃഹപ്രവേശനത്തിനെത്തിയ യുവാവ് പുതിയ വീട്ടിലെ കിണറ്റില്‍ വീണു മരിച്ചു.

ആലക്കോട്: ഗൃഹപ്രവേശനത്തിനെത്തിയ പത്തനംതിട്ട സ്വദേശി ആലക്കോട് കിണറ്റില്‍ വീണുമരിച്ചു.

പത്തനംതിട്ട ഇലവുംതിട്ട സ്വദേശി ആലുംമൂട്ടില്‍ രജനീഷ് രാഹുല്‍(40) ആണ് മരിച്ചത്.

ആലക്കോട് ടൗണില്‍ കേബിള്‍ നെറ്റ്വര്‍ക്ക് ജീവനക്കാരനാണ്. ഒറ്റത്തൈയിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം.


ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.

ആലക്കോട് അരങ്ങം ക്ഷേത്രത്തിന് സമീപത്തെ ടി.കെ.ജിജിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനാണ് രജനീഷ് രാഹുല്‍ എത്തിയത്.

ആലക്കോട് ടൗണില്‍ കേബിള്‍ നെറ്റ്വര്‍ക്ക് ജോലിക്കാരനാണ് രജനീഷ് രാഹുലെന്ന് പോലീസ് പറഞ്ഞു.

ചടങ്ങുകള്‍ കഴിഞ്ഞ ശേഷം കിണറിന്റെ ആള്‍മറയില്‍ വിരിച്ച നെറ്റ് പൊട്ടിയതായും ചെരിപ്പുകള്‍ കരയില്‍ കാണുകയും ചെയ്തതോടെയാണ് പരിഭ്രാാന്തരായ വീട്ടുകാര്‍ ആലക്കോട് പോലീസിനേയും അഗ്നിശമനസേനയേയും അറിയിച്ചത്.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസംഘത്തിലെ പി.വി.ഗിരീഷാണ് കിണറ്റിലിറങ്ങി   മൃതദേഹം പുറത്തെടുത്തത്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ  ശേഷം
നാട്ടിലേക്ക് കൊണ്ടുപോകും.