Skip to content
പാളിയത്ത് വളപ്പ്: മധ്യവയസ്ക്കനെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.
വള്ളിത്തോട്ടിലെ ചാലിൽ രാജൻ (58) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം.
തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ടി.വി.പ്രകാശൻ്റ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ എം.സി.വിനോദ് കുമാർ, കെ.ബിജു, കെ.വി.അനൂപ്, വി.ജയൻ, തോമസ് മാത്യു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
കണ്ണപുരം പോലീസിൻ്റെ നേതൃത്വത്തിൽ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.