സഹപ്രവര്‍ത്തകരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള മാത്യകാപരമായ പ്രവര്‍ത്തനമാണ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും പോലീസ് അസോസിയേഷനും ചെയ്തിരിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പ്: സഹപ്രവര്‍ത്തകരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള മാത്യകാപരമായ പ്രവര്‍ത്തനമാണ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും പോലീസ് അസോസിയേഷനും ചെയ്തിരിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

അകാലത്തില്‍ വിട്ടുപിരിഞ്ഞ സഹപ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാന്‍ സിറ്റി-റൂറല്‍ കമ്മറ്റികള്‍ ചേര്‍ന്ന് സ്വരൂപിച്ച കുടുംബ സഹായനിധിയുടെ വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ പ്രസിഡന്റ് ഇ.പി.സുരേശന്‍ അധ്യക്ഷതവഹിച്ചു.

റൂറല്‍ പോലീസ് മേധാവി എം.ഹേമലത മുഖ്യാതിഥിയായി പങ്കെടുത്തു. തളിപ്പറമ്പ് ഡി.വൈ,എസ്.പി ഓഫീസിലെ എസ.ഐയായിരുന്ന സജീവന്‍, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന ബേബി എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് 15, 35,000 രൂപ വീതം ആകെ 30 ലക്ഷത്തി എഴുപതിനായിരം രൂപ സഹായധനം നല്‍കിയത്.

തളിപ്പറമ്പ് ഡി.വൈ.എസ്.പി.എം.പി.വിനോദ്, ഡി.വൈ.എസ്.പി കെ.വിനോദ് കുമാര്‍,  ക്രൈംബ്രാഞ്ച്
ഡിവൈഎസ്പി മണി 

കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടറി പി.രമേശന്‍ എം.കൃഷ്ണന്‍, പി.വി.രാജേഷ്, എന്‍.പി.കൃഷ്ണന്‍, വി.സിനീഷ്, സന്ദീപ്കുമാര്‍, എം.കെ.സാഹിദ, കെ.പ്രവീണ, കെ.വി.പ്രവീഷ്, ടി.വി.ജയേഷ് എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.

കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പി.അനീഷ് സ്വാഗതവും കെ.പി.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പ്രിയേഷ് നന്ദിയും പറഞ്ഞു.