സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ ടാക്‌സി വാഹനം കത്തിച്ചു.
പരിയാരം: സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോടാക്‌സി വാഹനം കത്തിച്ചതായി പരാതി.

വ്യാപാരി വ്യവസായി സമിതി ഏര്യം യൂണിറ്റ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ പി.പി.ഗിരീഷിന്റെ കെ.എല്‍.13 ഇസഡ് 2594 ടാറ്റാ മാജിക് ഐറിസ് വാഹനമാണ് പൂര്‍ണമായും കത്തിനശിച്ചത്.
ഇന്നലെ രാത്രി പത്തരമണിക്കാണ് ഗിരീഷ് വീടിന് സമീപമുള്ള പറമ്പില്‍ വാഹനം പാര്‍ക്ക് ചെയ്തത്.
വീട്ടിലേക്ക് വാഹനം പോകാത്തതിനാല്‍ ഇവിടെയാണ് സ്ഥിരമായി പാര്‍ക്ക് ചെയ്യാറുള്ളതെന്ന് ഗിരീഷ് പറഞ്ഞു
. രാത്രി 12.30 ന് അയല്‍ക്കാരാണ് വാഹനം കത്തുന്നതായി അറിയിച്ചത്. പയ്യന്നൂ അഗ്നിശമനസേനയാണ് തീയണച്ചത്.
വാഹനം പൂര്‍ണമായി കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് പരിയാരം പോലീസും സ്ഥലത്തെത്തിയിരുന്നു.
സജീവ സി.പി.എം പ്രവര്‍ത്തകനായ ഗിരീഷ് കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയത് സംബന്ധിച്ച് ഒരു പോസ്റ്റ് തന്റെ ഫേസ് ബുക്ക് േപജില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിന്റെ പേരില്‍ ആലക്കാട്ടെ അലി എന്നയാള്‍ തന്നെ ഭീഷമിപ്പെടുത്തുകയും വസ്തുത അറിയാതെ ഇത്തരം പോസറ്റുകള്‍
ഫോര്‍വേഡ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഗിരീഷ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
