തീപിടുത്തം-കിടപ്പുമുറി പൂര്‍ണമായി കത്തിനശിച്ചു അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം.
തളിപ്പറമ്പ്: തളിപ്പറമ്പ് കപാലികുളങ്ങരയില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം, വന്‍ നാശനഷ്ടം. ഒന്നാംവിലയിലെ കിടപ്പുമുറി പൂര്‍ണമായി കത്തിനിശിച്ചു.

ഇന്നലെ വൈകുന്നേരം ആറേ കാലോടെയാണ് തീപിടിച്ചത്. കപാലികലുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ പി.വി.ജയകൃഷ്ണന്റ ഉടമസ്ഥതയിലുള്ള ഹരിഗോവിന്ദം എന്ന വീട്ടിലാണ് തീപിടുത്തമുണ്ടായത്.
വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ അയല്‍ക്കാരന്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. അഗ്നിശമനസേനപോലീസും സ്ഥലത്തെത്തി. ജയകൃഷ്ണന്‍ വര്‍ഷങ്ങളായി വിദേശത്താണ്.
ഇദ്ദേഹത്തിന്റെ മാതാവ് ലക്ഷ്മിയാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ ഇന്ന് ഉച്ചയോടെ വിദേശത്തേക്ക് പോയിരുന്നു.
മുകളിലെ കിടപ്പുമുറിയുടെ ഇന്‍വെര്‍ട്ടറില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.വി.സഹദേവന്‍, ഫിലിപ്പ്മാത്യു, ഫയര്‍മേന്‍മാരായ എം.ജി.വിനോദ്കുമാര്‍, കെ.വി.രാജീവന്‍, എ.എഫ്.ഷിജോ,
കെ.കെ.സുധീഷ്, സി.അഭിനേഷ്, പി.നിമേഷ്, നന്ദഗോപാല്‍, ഹോംഗാര്‍ഡുമാരായ സി.പി.രാദേന്ദ്രകുമാര്‍, പി.ചന്ദ്രന്‍, പി.കെ.സുഗതന്‍, പുരുഷോത്തമന്‍ എന്നിവര്‍ ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
