ബിവറേജസ് ഔട്ട്‌ലെറ്റിന് തീപിടിച്ചു, ലക്ഷങ്ങളുടെ മദ്യശേഖരം കത്തിയെരിഞ്ഞു.-

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണിലെ ബിവറേജ് ഔട്ട്‌ലെറ്റിന് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് വെങ്കിട്ടയ്ക്കല്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിന് തീപിടിച്ചത്.

പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ വെള്ളരിക്കുണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു.

പെരിങ്ങോത്തുനിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസംഘമാണ് തീയണച്ചത്.

ഒന്നരമണിക്കൂര്‍ നേരം പരിശ്രമിച്ച ശേഷമാണ് തീയണച്ചത്.

ഏതാണ്ട് പൂര്‍ണമായി തന്നെ മദ്യശേഖരവും ഓഫീസും കത്തിയതായാണ് പ്രാഥമിക വിവരം. ബിവറേജസ് കോര്‍പറേഷന്റെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയാല്‍ മാത്രമേ നഷ്ടം പൂര്‍ണമായി കണക്കാക്കാന്‍ കഴിയൂ.

നിരവധി കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ തീപിടുത്തം പെട്ടെന്ന് കണ്ടതിനാല്‍ മാത്രമാണ് വെള്ളരിക്കുണ്ട് പട്ടണം വലിയ അഗ്നിദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

അഞ്ച് വര്‍ഷം മുമ്പും ഈ ഔട്ട്‌ലെറ്റിന് തീപിടിച്ചിരുന്നു. പെരിങ്ങോം അഗ്നിശമനനിലത്തിലെ രണ്ട് യൂണിറ്റുകള്‍ തീകെടുത്താനായി എത്തിയിരുന്നു.

ഗ്രേഡ് എ.എസ്.ടി.ഒ ടി.കെ.സുനില്‍കുമാര്‍, പി.പി.ഷിജു, കെ.എം.രാേേജഷ്, പി.കെ.സുനില്‍, എ.അനൂപ്, എ.രാമകൃഷ്ണന്‍, എം.ജയേഷ്‌കുമാര്‍, വി.എസ്.രവീന്ദ്രന്‍, പി.എം.ജോസഫ്, എ.ഗോപി എന്നിവരാണ് അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.