ചുഴലിയില്‍ റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ച് രണ്ടര ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു, 20,000 രൂപയുടെ നഷ്ടം.

ചുഴലി തട്ടേരിയിലെ ജോസ് കരയടത്ത് എന്നയാളുടെ വീടിന് സമീപത്ത പുകപ്പുരക്കാണ് തീപിടിച്ചത്.

ഇന്ന് വൈകുന്നേരം 5.15 നാണ് സംഭവം.

തളിപ്പറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

സേനാംഗങ്ങളായ അനീഷ് പാലവിള, ലിഗേഷ്, സരിന്‍, സജിത്കുമാര്‍, രവീന്ദ്രന്‍, അനൂപ് എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.