കൊച്ചുവേളിയില്‍ വന്‍ തീപിടുത്തം
തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ വന്‍ തീപിടുത്തം. സൂര്യ പാക്ക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് തീപിടിത്തമുണ്ടായത്. തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 12 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് കുപ്പികള്‍ വലിയ ചാക്കുകളില്‍ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതില്‍ ഫയര്‍ഫോഴ്‌സിന് ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ല. നിലവില്‍ തീയണക്കാനാകാത്ത സാഹചര്യമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോസ്ഥര്‍ അറിയിച്ചു.
