നിരത്തുപാലത്ത് 10 ഏക്കര്‍, കാര്യപ്പറമ്പില്‍ 2 ഏക്കര്‍ കത്തിനശിച്ചു.
തളിപ്പറമ്പ്: മയ്യില്‍ നിരത്ത്പാലത്ത് വന്‍തീപിടുത്തത്തില്‍ ഉദ്ദേശം 10 ഏക്കര്‍ സ്ഥലത്തെ കുറ്റിക്കാടുകളും പുല്‍മേടുകളും കത്തിനശിച്ചു.

തീ പിടിച്ച സ്ഥലം വാഹനത്തില്‍ എത്താന്‍ പറ്റാത്ത കുന്നിന്റെ മുകള്‍ഭാഗത്തായതിനാല്‍ കാല്‍നടയായി സ്ഥലത്തെത്തിയാണ് തളിപ്പറമ്പ് അഗ്‌നി രക്ഷാ സേന തീയണച്ചത്.
വീടുകളില്‍ നിന്നും വെള്ളം എത്തിച്ചും പച്ചിലകമ്പ് കൊണ്ട് അടിച്ചുമാണ് തീക്കെടുത്തിയത്.
തളിപ്പറമ്പ് അഗ്‌നി രക്ഷാ സേനയിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. സഹദേവന്‍, സേനാംഗങ്ങളായ കെ.വി. രാജീവന്‍, പി.വി.ദയാല്‍, കെ. ബിജു, മാത്യു ജോര്‍ജ്ജ്, സി.വി.രവീന്ദ്രന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
നിരത്ത്പാലത്തിന് സമീപത്തെ കാര്യപ്പറമ്പില്‍ ഇന്ന് പുലര്‍ച്ചെ 1 മണിക്ക് തീപിടിച്ചു.
ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വി. പ്രകാശനും സംഘവുമാണ് തീയണച്ചത്. തീ ഏകദേശം 2 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചിരുന്നു.
