വ്യാപാരി നേതാവിന്റെ ടെക്സ്റ്റൈല്‍ ഷോപ്പ് കത്തിനശിച്ചു, തീവെച്ചതെന്ന് സൂചന.
തലശ്ശേരി: ടെകസ്റ്റൈല്‍ ഷോപ്പ് കത്തിനശളിച്ചു.
പൊയിലൂര്‍ ശ്രീനാരയണ മഠത്തിന് സമീപത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊയിലൂര്‍ യൂണിറ്റ് അംഗമായ
ഓടക്കായി നാരായണന്റെ ഉടമസ്ഥയിലുള്ള ശ്രീ ഗുരുദേവ ടെക്സ്റ്റ്റ്റൈയില്സ് ആണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.
പതിഷേധ സൂചകമായി പൊയിലൂര്‍ ടൗണില്‍ രാവിലെ 6 മണി മുതല്‍ 11 വരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലാചരിച്ചു.
പ്രഭാതസവാരിക്കിറങ്ങിയവരാണ് തീപ്പിടുത്തം കണ്ടത്.
ഉടന്‍ നാട്ടുകാരേയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.
വിഷു കച്ചവടം മുന്‍നിര്‍ത്തി കൊണ്ടുവന്ന സ്റ്റോക്കും കത്തി നശിച്ചു.
10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കടയില്‍ സൂക്ഷിച്ച പണവും കത്തിനശിച്ചതായിട്ടുണ്ട്.
തീവെച്ചതാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
സി.സി.ടി.വി.ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.