വിളയാങ്കോട് ദുരൂഹസാഹചര്യത്തില്‍ തീപിടുത്തം ടാറ്റാ എയ്‌സ് വാഹനം കത്തിനശിച്ചു.

പരിയാരം: ടാറ്റാ എയ്‌സ് വാഹനം ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു.

വിളയാങ്കോട് ഡെസ്റ്റ് വുഡ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിന് സമീപം നിര്‍ത്തിയിട്ട കെ.എല്‍-01 എ.എഫ്-7110 വാഹനമാണ് ഇന്ന് പുലര്‍ച്ചെ 2.15 ന് കത്തിനശിച്ചത്.

പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് തീ കെടുത്തിയത്.

വാഹനം പൂര്‍ണമായി തന്നെ കത്തിനശിച്ചു.

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ടി.വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജോണ്‍, ലിജേഷ്, ധനേഷ്, ഹോംഗാര്‍ഡ് ശ്രീനിവാസന്‍ പിള്ള എന്നിവരും അഗ്നിശമനസംഘത്തിലുണ്ടായിരുന്നു.

തീപിടുത്തം സംബന്ധിച്ച് ഒന്നും അറിയില്ലെന്നാണ് പരിയാരം പോലീസ് പറയുന്നത്.