തോട്ടിലെ മീനുകള്‍ ചത്തുപൊങ്ങി-കക്കൂസ് മാലിന്യം ഒഴുക്കിയെന്ന് സംശയം.
പിലാത്തറ: തോടിലെ മീനുകൾ ചത്തുപൊങ്ങിയ നിലയിൽ. ചെറുതാഴം പഞ്ചായത്തിലെ പുറച്ചേരി നട്ടിക്കടവ് കപ്പാലത്തിനു സമീപത്തെ തോടിലെ മീനുകളാണ് ചത്തു പൊങ്ങിയിരിക്കുന്നത്.
ഇന്ന് രാവിലെ തോട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാർ തോട്ടിൽ നോക്കിയപ്പോഴാണ് മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയിരിക്കുന്നത് ശ്രദ്ധയി
ചെറുതും വലുതുമായ നിരവധി മീനുകളാണ് ഇവിടെ ചത്തു പൊങ്ങിയിരിക്കുന്നത്.
പുറച്ചേരി നട്ടിക്കടവ് കപ്പാലത്തിനു താഴെ ഭാഗത്താണിത്.
കക്കൂസ് മാലിന്യം തളളിയതോ മീനിനെ പിടിക്കാൻ വേണ്ടി വെളളത്തിൽ വിഷ പദാർത്ഥങ്ങൾ കലക്കിയതോ ആവാം മീനുകൾ ചത്തു പൊങ്ങാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.
പഞ്ചായത്ത് അംഗം മാത്രാടൻ കുഞ്ഞിക്കണ്ണൻ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തി. വെള്ളം പരിശോധിക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.