മല്‍സ്യവളര്‍ത്തലില്‍ സ്വയംപര്യാപ്തത എം.വിജിന്‍ എം.എല്‍.എ യോഗം ചേര്‍ന്നു-
കല്യാശേരി: കല്യാശ്ശേരി മണ്ഡലത്തില്‍ സമഗ്ര മത്സ്യക്കൃഷി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എം വിജിന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്.
മത്സ്യം വളര്‍ത്തലില്‍ സ്വയം പര്യാപ്തത നേടുന്നതോടൊപ്പം കുടുതല്‍ തൊഴിലവസരം സൃഷ്ടിഷ്ടിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ.ഷൈനി, മത്സ്യഫെഡ് ഡെപ്യൂട്ടി മാനേജര്‍ ടി.രജിത, ടി.ആര്‍.രാജേഷ്, എം.നിലീന എന്നിവരും പങ്കെടുത്തു.
