ഓള്‍ കേരളാ ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ 3-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം സപ്തംബര്‍ 2 ന്
തളിപ്പറമ്പ്: ഓള്‍ കേരളാ ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ 3-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം

സ്പ്തംബര്‍ 2 ന് വെള്ളിയാഴ്ച്ച വൈകുന്നേരം നാലിന് കണ്ണൂര്‍ റെയിന്‍ബോ സ്യൂട്ട്‌സില്‍ നടക്കും.
കോര്‍പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്യും. അഡ്‌ഹോക്ക് കമ്മറ്റി ചെയര്‍മാന്‍ ടി.എം.ഷാഫി അധ്യക്ഷത വഹിക്കും.
സമ്മേളനം വന്‍വിജയമാക്കിത്തീര്‍ക്കാന്‍ തളിപ്പറമ്പ് മേഖലാ കമ്മറ്റി യോഗം തീരുമാനിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഫിഷ്മാര്‍ക്കറ്റ് ശുചീകരിച്ചു.
തളിപ്പറമ്പ് മേഖലാ കമ്മറ്റി പ്രസിഡന്റ് കെ.എം.ഇഖ്ബാല്‍, സെക്രട്ടെറി ഷാജഹാന്‍, എം.എം.ശിഹാബ്, റഹീം, സലാംഹാജി,
ടി.ഷംസുദ്ദീന്‍, കെ.കെ.സലാം, സമീര്‍, ഷക്കീര്‍, ഷാനവാസ്, എ.കെ.എം.ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
