Skip to content
തളിപ്പറമ്പ്: കുടിശ്ശിക പിരിക്കാന്‍ പോയ സഹകരണ ബാങ്ക് ജീവനക്കാരനെ വായ്പക്കാരിയുടെ വളര്‍ത്തുനായ കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി.
കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ മൊട്ടമ്മല്‍ ചെമ്മരവയലിലെ കാപ്പാടന്‍ വീട്ടില്‍ വി.വി.അഭിലാഷിനെയാണ്(29) നായ കടിച്ചുപരിക്കേല്‍പ്പിച്ചത്.
ഒക്ടോബര്‍ 30 ന് ഉച്ചക്ക്
12 നായിരുന്നു കേസിനാസ്പദമായ സംഭവം.
കുടിശ്ശിക പിരിച്ചെടുക്കാന്‍ മറ്റ് ബാങ്ക് ജീവനക്കാരോടൊപ്പം മൊറാഴ പണ്ണേരിയിലെ മീത്തലെ പുരയില്‍ ഗീതയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.
അഭിലാഷിന്റെ ഇടതു കൈത്തണ്ടയിലാണ് നായ കടിച്ച് പരിക്കേല്‍പ്പിച്ചത്.
ഗീതയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.