രണ്ട് പശുക്കള്‍ ചത്തു- ഏഴെണ്ണം ഗുരുതരനിലയില്‍

പയ്യന്നൂര്‍: ഭക്ഷ്യവിഷബാധയെന്ന് സംശയം രണ്ട് പശുക്കള്‍ ചത്തു ഏഴ് പശുക്കള്‍ അവശ നിലയില്‍.

പയ്യന്നൂര്‍ മഠത്തുംപടി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ എ.പി.അനില്‍ എന്ന ക്ഷീര കര്‍ഷകന്റെ വീട്ടുപറമ്പിലാണ് ഈ ദയനീയ കാഴ്ച്ച.

അധികം കഞ്ഞിയും വെള്ളവും നല്‍കിയതാണ് ഈ കാരണമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ഉത്സവം സമാപിച്ച ക്ഷേത്രത്തില്‍ നിന്നും കൊണ്ടു വന്ന പഴം ചോറ് കഞ്ഞിയാക്കി പശുക്കള്‍ക്ക് നല്‍കിയിരുന്നുവത്രെ ഈ കഞ്ഞി കുടിച്ച ഉടന്‍ തന്നെ പശുക്കള്‍ കുഴഞ്ഞു വീഴുകയായിരുന്നുെവന്നാണ് പറയുന്നത്.

ദിവസം 20 മുതല്‍ 24 ലിറ്റര്‍ വീതം പാല് കറക്കുന്ന 2 പശുക്കളാണ് വയറ് വീര്‍ത്ത് ചത്തത്.

മറ്റ് പശുക്കളെയെങ്കിലും രക്ഷിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

അനില്‍ വീട്ടുപറമ്പ് ഫാമാക്കി മാറ്റി പശു, മുയല്‍, കോഴി തുടങ്ങിയവയെ വര്‍ഷങ്ങളായി വളര്‍ത്തുന്ന കര്‍ഷകനാണ് അനില്‍.