വനംവകുപ്പിന്റെ ഒന്നാംതരം മരങ്ങള്‍ വാങ്ങാന്‍ സുവര്‍ണാവസരം-
കണ്ണൂര്‍: കേരള വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണോത്ത് ഗവണ്മെന്റ് ടിമ്പര്‍ ഡെപ്പോയില്‍ 2022 ഓഗസ്റ്റ് മാസത്തെ തടി ലേല വില്‍പ്പന ആഗസ്ത്-6, 17, 25 തീയകികളില്‍ നടക്കും.
കണ്ണവം ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള 1958, 1959 കാലഘട്ടത്തിലെ തേക്ക് തോട്ടത്തില്‍ നിന്നുള്ള ഗുണമേന്‍മയേറിയ വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക് തടികളുടെയും ഇരുള്‍, മരുത്, കരിമരുത്, മഹാഗണി, പൂവം, ചടച്ചി, ആഞ്ഞിലി, കുന്നിവാക എന്നീ തടികളുടെയും വില്പനയാണ് നടക്കുന്നത്.
ഓണ്‍ലൈന്‍ വഴി നടത്തുന്ന തടിലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് www.mstcecommerce.com എന്ന വെബ് സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
കൂടാതെ കണ്ണോത്ത് ഗവ: ടിമ്പര്‍ ഡെപ്പോയില്‍ വെച്ചും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്‌ട്രേഷന്‍ നടത്താന്‍ ആഗ്രഹിക്കുന്ന കച്ചവട സ്ഥാപനങ്ങളും, സ്വന്തം ആവശ്യത്തിന് തടികള്‍ എടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും താഴെ പറയുന്ന രേഖകള്‍ സഹിതം എത്തിച്ചേരാവുന്നതാണ്.
1. പാന്‍ കാര്‍ഡ്,2.ദേശാസാല്‍കൃത ബാങ്ക് പാസ്സ് ബുക്ക് 3. ആധാര്‍ കാര്‍ഡ് /തിരിച്ചറിയല്‍ കാര്‍ഡ് 4. ഇമെയില്‍ അഡ്രസ്സ് 5. ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍)
ഇ-ലേലത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
0490 2302080.