ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തില്‍ ഫോട്ടോ വീഡിയോ ചിത്രീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം-ഫോസോ.
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം മറ്റ് ആഘോഷ പരിപാടികളുടെ ഫോട്ടോ വീഡിയോ ചിത്രീകരണത്തിന് ഏര്‍പ്പെടുത്തിയ കോവിഡ്കാല നിയന്ത്രണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനങ്ങള്‍ വന്നെങ്കിലും ബന്ധപ്പെട്ടവര്‍ അത് നടപ്പിലാക്കിയില്ല.
ചിത്രീകരണത്തിന് ഇപ്പോഴും പഴയതുപോലെ 2 ഫോട്ടോ വീഡിയോഗ്രാഫര്‍മാരെ മാത്രമാണ് അനുവദിക്കുന്നത്.
ഇതിനെതിരെ (ഫോസോ) സ്റ്റുഡിയോ ഓണേര്‍സ് അസോസിയേഷന്‍ കേരള അധികൃതര്‍ക്ക് നിവേദനം നല്‍കി.
സ്റ്റുഡിയോ ഫോട്ടോ വീഡിയോഗ്രാഫര്‍മാര്‍ക്ക് ഗുരുവായൂരില്‍ ചിത്രീകരണത്തിന് കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍,
ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഐ.എ.എസ്. എന്നിവര്‍ക്ക് നിവേദനം നല്‍കി. ഫോസോ സംസ്ഥാന പ്രസിഡണ്ട് സുനില്‍ സൂര്യ, ജനറല്‍ സെക്രട്ടറി സുബൈര്‍ സൂപ്പര്‍ വിഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.