മനുഷ്യപുത്രന്‍മാര്‍ക്ക് തലചായ്ക്കാന്‍ മണ്ണില്‍ -ഇടം-നല്‍കി സി.വി.ചന്ദ്രന്‍
ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഒരു നിര്‍ധന കുടുംബത്തിന് വീടുവെയ്ക്കാന്‍ സൗജന്യമായി സ്ഥലം നല്‍കി കുണ്ടൂലാട് സ്വദേശിയായ സി.വി.ചന്ദ്രന്‍ മാതൃകയായി.
നിലവില്‍ പുറമ്പോക്ക് സ്ഥലത്ത് ഒരു ചെറിയ ഷെഡില്‍ താമസിക്കുന്ന കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിന് സഹായിക്കാന്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഉദ്യോഗസ്ഥരുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ -ഇടം- എന്ന പേരില്‍ ഒരു വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് ശ്രമങ്ങള്‍ നടത്തിവരികയാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍ വൈസ് പ്രസിഡന്റ് കെ.എം.ശോഭന എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളുടെ പിന്തുണയും ഈ ഉദ്യമത്തിനുണ്ട്.
കുടുംബത്തിന്റെ പ്രയാസങ്ങള്‍ നേരിട്ടറിഞ്ഞ്, വീടിന് സ്ഥലം ലഭ്യമാക്കുന്നതിന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് സമീപിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ സ്ഥലം സൗജന്യമായി നല്‍കുവാന്‍ സി.വി.ചന്ദ്രന്‍ തയാറാവുകയായിരുന്നു.
പാവപ്പെട്ട ഒരു കുടുംബത്തിന് വീടുവെയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി സന്മനസ്സു കാണിച്ച സി.വി.ചന്ദ്രനെ പ്രസിഡന്റ്.വി.പി.മോഹനന്‍ അഭിനന്ദിച്ചു.
ലഭ്യമായ സ്ഥലത്ത് പ്രസ്തുത കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനം നിര്‍മ്മിച്ചു നല്‍കുവാന്‍ സര്‍ക്കാരിന്റേയും ഉദ്യോഗസ്ഥരുടേയും അധ്യാപകരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടേയും പിന്തുണയോടെ സാധ്യമായ ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.എം. ശോഭന, എ.ജനാര്‍ദ്ദനന്‍, പി.വി.രജിത, സെക്രട്ടറി കെ.കെ.രാജേഷ്, കെ.രാജീവന്‍, കെ.കെ.പ്രസന്ന, എന്‍.വി.രമ്യ, സി.ഗീത, കെ.വി.ഉഷാകുമാരി, കെ.ശിവദാസന്‍, പി.സനിത, കെ.രമേശന്‍, അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു