ദിവ്യയുടെ ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 ന് ചേപ്പറമ്പിലെ സമുദായ ശ്മശാനത്തില്‍.

ചെമ്പേരി: ശനിയാഴ്ച്ച രാത്രി പള്ളിപെരുന്നാളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ട ചെമ്പേരി വള്ളിയാട്ടെ വലിയവളപ്പില്‍ സജീവന്റെ ഭാര്യ ദിവ്യ (39)യുടെ ശവസംസ്‌ക്കാരം ഇന്ന് നടക്കും.

ഇന്ന് (12,തിങ്കള്‍) രാവിലെ 8 ന് ചെമ്പേരി വള്ളിയാടുള്ള ഭര്‍ത്താവ് സജീവന്റെ വീട്ടിലും തുടര്‍ന്ന് ഇരിക്കൂര്‍ പെടയങ്ങോട്ടെ മാതൃഭവനത്തിലും എത്തിച്ച ശേഷം ഉച്ചകഴിഞ്ഞ് ഒന്നിന് ചേപ്പറമ്പിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.