മൂന്ന്കിലോ കഞ്ചാവ് സഹിതം രണ്ടുപേര്‍ പിടിയില്‍, ആള്‍ട്ടോകാറും കസ്റ്റഡിയിലെടുത്തു-

പഴയങ്ങാടി: മൂന്ന് കിലോ കഞ്ചാവ് സഹിതം ആള്‍ട്ടോകാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു, രണ്ടുപേര്‍ പിടിയില്‍.

കാഞ്ഞങ്ങാട് അജാന്നൂരിലെ മുഹമ്മദ് നബീല്‍, മാട്ടൂല്‍ കക്കാടംചാലിലെ നിസാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. പഴയങ്ങാടി എസ് ഐ കെ.ഷാജു. എ.എസ്.ഐ രാജീവന്‍ സിപിഒ സിറാജ് എന്നിവരാണ് സംശയകരമായി നിര്‍ത്തിയിട്ട ആള്‍ട്ടോ കാര്‍ പരിശോധിച്ച് കഞ്ചാവ് പിടിച്ചെടുത്തത്.

മാട്ടൂല്‍ ഭാഗത്ത് മണല്‍ കടത്തുന്നതായി വിവരം ലഭിച്ചത് പ്രകാരമാണ് പോലീസ് അങ്ങോട്ട് പോയത്.

ഈ സമയത്താണ് ബി.വി.റോഡ് സുല്‍ത്താന്‍പാലത്തിന് സമീപം നിര്‍ത്തിയിട്ട നിലയില്‍ കെ.എല്‍-60 ഡി-700 നമ്പര്‍ വെളുത്ത ആള്‍ട്ടോകാര്‍ സംശയകരമായി കണ്ടെത്തിയത്.

പിടിയിലായവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.