കരുവഞ്ചാലില്‍ എട്ടംഗ ചീട്ടുകളിസംഘം പിടിയില്‍.
ആലക്കോട്: കരുവഞ്ചാലില്‍ എട്ടംഗ ചീട്ടുകളിസംഘം പിടിയില്‍.

പാത്തന്‍പാറയിലെ തകിടിപ്പുറത്ത് വീട്ടില്‍ ടി.വി.ദേവസ്യ(62),
ആലക്കോട് പെരുനിലം റോഡിലെ ഉപ്പൂറ്റില്‍ വീട്ടില്‍ ബിജു ചാക്കോ(48),
വെള്ളാട് കണിയഞ്ചാലിലെ ചെന്തിട്ടയില്‍ വീട്ടില്‍ സി.കെ.ഷാജി(56),
കാരാമരംതട്ടിലെ മൂലക്കാത്തില്‍ വീട്ടില്‍ റോയി സെബാസ്റ്റിയന്‍(51),
തിമിരി കോട്ടക്കടവിലെ അറക്കല്‍ വീട്ടില്‍ എ.ജെ.അബ്രഹാം(58),
ചപ്പാരപ്പടവ് മംഗരയിലെ കൂമ്പുക്കല്‍ വീട്ടില്‍ കെ.ജെ.തങ്കച്ചന്‍(60),
നടുവില്‍ പുലിക്കുരുമ്പ പുത്തന്‍കണ്ടത്തില്‍ വീട്ടില്‍ പി.ജെ..ഷൈജന്‍(50),
കോട്ടക്കടവിലെ തടത്തില്‍ വീട്ടില്‍ ടി.എസ്.സാജോ(48) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കരുവഞ്ചാല്‍ ബസ്റ്റാന്റിന് പിറകില്‍ ഒഴിഞ്ഞ സ്ഥലത്ത് ഇന്ന് ഉച്ചക്ക് 12.30 ന് പുള്ളിമുറി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ആലക്കോട്
എസ്.ഐ കെ.വി.സത്യനാഥന്‍, സി.പി.ഒമാരായ പര്‍വീഷ്, ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പട്രോളിംഗ് സംഘം ഇവരെ പിടികൂടിയത്. 3890 രൂപയും പിടിച്ചെടുത്തു.
