പന്നിയൂരില്‍ അഞ്ചംഗ ശീട്ടുകളിസംഘം പിടിയില്‍.
തളിപ്പറമ്പ്: പന്നിയൂരില്‍ ശീട്ടുകളിസംഘം അഞ്ചംഗ ശീട്ടുകളി സംഘം പിടിയിലായി.
പന്നിയൂര്‍ കള്ള്ഷാപ്പിന് സമീപത്തെ തേണങ്കോട് വീട്ടില്‍ ദാമോദരന്‍(76), എടത്തിലെവളപ്പില് ഇ.വി.ഭാസ്ക്കരന്‍(45), നല്ലനിരപ്പേല്‍ വീട്ടില്‍ എന്‍.ജെ.ജോസ്(63), മണിയങ്കീല്‍ വീട്ടില്‍ ജനാര്ദ്ദനന്(64), കാരാക്കൊടിയിലെ കണ്ണങ്കയ്യില്‍ വീട്ടില്‍ കെ.ബാലകൃഷ്ണന്(48) എന്നിവരെയാണ് എസ്.ഐ പി.റഫീക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ വൈകുന്നേരം 6.10 നാണ് കള്ള്ഷാപ്പിന് സമീപത്ത് ശീട്ടുകളി നടക്കുന്ന വിവരം ലഭിച്ച് പോലീസ് എത്തിയത്. 14,800 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
