രയരോത്ത് പണം വെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട അഞ്ച് പേര്‍ പോലീസ് പിടിയിലായി

ആലക്കോട്: രയരോത്ത് പണം വെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട അഞ്ച് പേര്‍ പോലീസ് പിടിയിലായി.

ഇന്ന് ഉച്ചക്ക് 1.30 ന് പുഴക്കരയിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഇവരെ എസ്.ഐ ജി.പ്രവീണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

എറണാകുളം മഞ്ഞുമ്മല്‍ മണപ്പാട്ട് എലഞ്ഞിക്കുഴിയില്‍ വീട്ടില്‍ ഇ.എ.റോയി(53),

രയരോം പതിയില്‍ വീട്ടില്‍ പി.ജെ.രാജീവ്(46),

പതിയില്‍ വീട്ടില്‍ സനീഷ് മാത്യു(39),

നെല്ലിപ്പാറ കൊട്ടാലകത്ത് വീട്ടില്‍ കെ.എ.അബ്ദുള്‍സലാം(57),

രയരോം കരിപ്പമറ്റത്തില്‍ വീട്ടില്‍ കെ.എ.ഷിജോ(44)

എന്നിവരാണ് പിടിയിലായത്.

10,100 രൂപയും പിടിച്ചെടുത്തു.

ഗ്രേഡ് എ.എസ്.ഐ മുനീര്‍, ഡ്രൈവര്‍ സി.പി.ഒ അതുല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.