ആലക്കോട് ചീട്ടുകളിസംഘം പോലീസ്പിടിയില്‍.

ആലക്കോട്: ആലക്കോട് ചീട്ടുകളിസംഘം പോലീസ്പിടിയില്‍.

മണാട്ടി പാരോല്‍ വീട്ടില്‍ എന്‍.പി.ആഷിഖ്(36),

വെള്ളാട് മണ്ണന്‍കുണ്ടിലെ എം.സലീം(42),

മണാട്ടി പുതിവീട്ടില്‍ സി.ശ്രീജിത്(43),

കോട്ടക്കടവ് മുള്ളേറ്റില്‍ വീട്ടില്‍ കെ.എം.വിനോദ്(45),

മണാട്ടി പെരുമ്പടത്ത് വീട്ടില്‍ പി.അജേഷ്(39)

എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ രാത്രി 11.45 ന് കുറ്റിപ്പുഴ കരുവന്‍ചീത്ത റോഡ് ജംഗ്ഷനില്‍ പൊതുസ്ഥലത്ത് വെച്ചാണ് പുള്ളിമുറി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരിക്കെ ഇവര്‍ പിടിയിലായത്.

8240 രൂപയും പിടിച്ചെടുത്തു. ഗ്രേഡ് എ.എസ്.ഐമാരായ മുനീര്‍, ബിജു എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.