ഗണേശശരണം ശരണം ഗണേശാ-

തളിപ്പറമ്പ്: ഗണേശോല്‍സവ സമിതി സംഘടിപ്പിച്ച സാര്‍വജനകിക ഗണേശോല്‍സവം തളിപ്പറമ്പ് നഗരത്തിന്റെ ആവേശമായി മാറി.

പരിയാരം, പട്ടുവം മാധവനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗണേശ വിഗ്രഹനിമഞ്ജന ഘോഷയാത്രകള്‍ കൂടി തളിപ്പറമ്പില്‍ സംഗമിച്ചാണ് കുപ്പം പുഴയില്‍ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്തത്.

വൈകുന്നേരം ആറ് മണിക്ക് നടക്കുമെന്ന് പ്രഖ്യാപിച്ച പരിപാടി രാത്രി ഒന്‍പത് മണിയോടെയാണ് പൂര്‍ണമായത്.

രാത്രിയായിട്ടും വന്‍ ജനക്കൂട്ടം ഗണേശോല്‍സവ വിഗ്രഹനിമഞ്ജന ഘോഷയാത്രയിലും കുപ്പം പുഴയിലെ നിമഞ്ജനത്തിലും പങ്കെടുത്തു.