8.85 കിലോ കഞ്ചാവ്–സക്കീര്‍ ഹുസൈന്‍ എക്‌സൈസ് പിടിയില്‍

മലപ്പുറം: 8.85 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.

എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം.ദിലിപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.ജലിഷ്, പി.പി.രജിരാഗ് എന്നിവര്‍ നല്‍കിയ

വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയും മലപ്പുറം എക്‌സൈസ് സപെഷ്യല്‍ സ്‌ക്വഡ് പാര്‍ട്ടിയും

നടത്തിയ സംയുക്ത പരിശോധനയിലാണ് ബൈക്കില്‍ കടത്തുകയായിരുന്ന 8.85 കിലോഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണ എടപ്പറ്റ ഓലപാറ സ്വദേശി സക്കീര്‍ ഹുസൈന്‍ (31)അറസ്റ്റിലായത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജിപോള്‍, ഐബി ഇന്‍സ്‌പെക്ടര്‍ പി.കെ.മുഹമ്മദ് ഷഫീഖ്, കമ്മിഷണര്‍ സ്‌ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ടി.ഷിജുമോന്‍, പ്രിവെന്റിവ് ഓഫീസര്‍

പി. പ്രകാശ്, എ.പി.ഉമ്മര്‍കുട്ടി, ശിവപ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ.അഖില്‍ദാസ്, എ.അലക്‌സ്, സജിപോള്‍, വി.ടി.സെയ്ഫുദീന്‍, എം.റാഷിദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.