കഞ്ചാവുമായി രണ്ട് യുവാക്കളെ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘം പിടികൂടി-
തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് യുവാക്കളെ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘം പിടികൂടി.

പ്രിവന്റീവ് ഓഫീസര്‍ ടി.വി.കമലാക്ഷനും സംഘവും ചേര്‍ന്ന് പട്ടുവം കോട്ടക്കില്‍ കടവ് പാലത്തിന് സമീപം വെച്ച് ചെറുതാഴം ഭാസകരന്‍ പീടികക്ക് സമീപത്തെ അവിഞ്ഞിയില്‍ ഹരിജന്‍ കോളനിയില്‍ താമസിക്കുന്ന കൊയിലേരിയന്‍ വീട്ടില്‍ കെ.ശ്രീജിത്തിന്റെ മകന്‍ പി.കരുണ്‍ജിത്ത്(21)നെയും
തളിപ്പറമ്പ് റെയിഞ്ച് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.എച്ച്.ഷഫീക്കും സംഘവും ചേര്‍ന്ന് ഏമ്പേറ്റില്‍ വെച്ച് ചെറുതാഴം അംശം പെരിയാട്ടെ പൊന്നാരന്‍ വീട്ടില്‍ കെ.വി.തമ്പാന്റെ മകന്‍ കെ.വി.അഭിജിത്ത് (21) എന്നുവരേയുമാണ് പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) മാരായ രാജീവന്‍ പച്ചക്കൂട്ടത്തില്‍, പി.പി.മനോഹരന്‍ സി.ഇ.ഒമാരായ പി.പി.രജിരാഗ്, ഇ.എച്ച്.ഫെമിന്‍, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
