വ്യവസായപാര്‍ക്കില്‍ കഞ്ചാവ് കൃഷി- ചെടികള്‍ എക്‌സൈസ് പിടിച്ചെടുത്തു-
തളിപ്പറമ്പ്: ആന്തൂര്‍ വ്യവസായ വികസന പാര്‍ക്കില്‍ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് ചെടികള്‍ പിടികൂടി.
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ.ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ ഒന്‍പതരയോടെ ഇവിടെ റെയിഡ് നടന്നത്.
രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്.
230 സെന്റീമീറ്റര്‍ ഉയരമുള്ള വിളവെടുക്കാന്‍ പാകമായ നാല് കഞ്ചാവ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്.
ഉത്തരേന്ത്യക്കാരായ നിരവധി തൊഴിലാളികള്‍ വ്യവസായ പാര്‍ക്കില്‍ ജോലിചെയ്യുന്നുണ്ട്.
ഇവരാരെങ്കിലുമായിരിക്കും കഞ്ചാവ് നട്ടുവളര്‍ത്തിയതെന്ന് കരുതുന്നതായി എക്‌സൈസ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
പരിശോധനാ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശരത്, വിനീത്, വിനീഷ് എന്നിവരും ഉണ്ടായിരുന്നു.
