24 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും യുവാവ് അറസ്റ്റില്‍-

കണ്ണൂര്‍: 24 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ചാലാട് സ്വദേശി നിസാമുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്.

സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ടി.അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

ചാലാട് ജന്നത്ത് വീട്ടില്‍ പരിശോധന നടത്തിയതില്‍ 957 ഗ്രാം ഹാഷിഷ് ഓയിലും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന KL 13 X 7700 Fiat Linea കാറില്‍ സൂക്ഷിച്ചിരുന്ന 23.050 കിലോ കഞ്ചാവുമാണ് പിടികൂടിയത്.

കണ്ണൂര്‍ നഗരത്തിലെ ഹാഷിഷ് ഓയില്‍ , കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വില്പനയിലെ പ്രധാന കണ്ണിയാണ് പിടിയിലായ നിസാമുദ്ദീന്‍.

പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 4,60,000/ രൂപയും ഹാഷിഷ് ഓയിലിന് രണ്ട് ലക്ഷവും വിലമതിക്കുന്നു.

ബാംഗ്ലൂരില്‍ നിന്നും മൊത്തമായി കടത്തിക്കൊണ്ടുവന്ന് ഇവിടെ ചില്ലറ വില്പനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ഇയാളുടെ പതിവെന്ന് എക്‌സൈസ് പറഞ്ഞു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എന്‍.ടി.ധ്രുവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.പി.ശ്രീകുമാര്‍, സി.പങ്കജാക്ഷന്‍,

എം.സജിത്ത്, പി.വി.ദിവ്യ, ടി.കെ.ഷാന്‍, എം.പ്രവീണ്‍, എക്‌സൈസ് െ്രെഡവര്‍ സീനിയര്‍ ഗ്രേഡ് കെ.ഇസ്മായില്‍ എന്നിവരും റെയിഡ് സംഘത്തില്‍ ഉണ്ടായിരുന്നു.