അഡ്വ.ജോര്‍ജ് മേച്ചേരി മലയോര ജനതയുടെ അത്താണി-ജോയി കൊന്നക്കല്‍.
തളിപ്പറമ്പ്: മലയോരജനതക്കും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും അത്താണിയായിരുന്നു അഡ്വ.ജോര്‍ജ് മേച്ചേരിയെന്ന് കേരളാ കോണ്‍ഗ്രസ്(എം)ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍.
ബഫര്‍സോണ്‍ വിഷയങ്ങളിലും വനം-വന്യജീവി നിയമങ്ങളിലുമുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ച് കര്‍ഷകര്‍ക്കുവേണ്ടി നിയമപോരാട്ടം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കൊന്നക്കല്‍ അനുസ്മരിച്ചു.
ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന അഡ്വ.ജോര്‍ജ് മേച്ചേരിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ കേരളാ കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് മരുതാനിക്കാട്ട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജന.സെക്രട്ടറി സജി കുറ്റിയാനിമറ്റം മുഖ്യപ്രഭാഷണം നടത്തി.
ബിജു പുതുക്കള്ളി, രാജു ചെരിയന്‍കാല, തോമസ് ചൂരനോലി, എ.പി.ജോസഫ്, ടോമി അനിക്കൂട്ടം, ജിനോ പാറേമ്മാക്കല്‍, ജോസ് ചേന്നക്കാട്ട് കുന്നേല്‍, ജോസ് പള്ളിപ്പറമ്പില്‍, ജോണി പേമല എന്നിവര്‍ പ്രസംഗിച്ചു.
നേരത്തെ തളിപ്പറമ്പ് പുഷ്പഗിരി സെമിത്തേരിയില്‍ അഡ്വ.ജോര്‍ജ് മേച്ചേരിയുടെ കല്ലറയില്‍ കേരള കോണ്‍ ജോയി കൊന്നക്കല്‍, സജി കുറ്റിയാനിമറ്റം, ജെയിംസ് മരുതാനികാറ്റ് എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.
