സ്വര്‍ണ്ണ വില കുറഞ്ഞു. പവന്-53,720 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് വില 53,720 ലെത്തി.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6715 രൂപയാണ്. ഗ്രാം വിലയില്‍ 10 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

റെക്കോര്‍ഡ് വിലയിലും വില്‍പ്പന തകൃതി! അക്ഷയതൃതീയക്ക് ആളുകള്‍ വാങ്ങിയത് 2400 കിലോ സ്വര്‍ണം മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടിരുന്നു.