ട്രാന്‍സ് വുമണ്‍ എമി ഷിറോണിന് എന്‍.ജി.ഒ യൂണിയന്‍ വീട് നിര്‍മ്മിച്ചുനല്‍കി.
പരിയാരം: ട്രാന്‍സ് വുമണ്‍ എമി ഷിറോണിന് എന്‍ ജി ഒ യൂണിയന്‍ നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി.
കേരള എന്‍ ജി ഒ യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര ജനവിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്ക് 60 സ്‌നേഹവീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വീട് കൈമാറിയത്.
കണ്ണൂര്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന നാല് വീടുകളില്‍ നാലാമത്തെ വീടാണ് പരിയാരം ഗ്രാമപഞ്ചായത്തിലെ മുടിക്കാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീട് സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായ ട്രാന്‍സ് ജെന്ററിലൊരാളായ എമി ഷിറോണിന് കൈമാറി.
യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, സി.പി.എം ഏരിയാ സെക്രട്ടെറി കെ.സന്തോഷ്, യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.രതീശന്‍, എ.എം. സുഷമ, കെ.വി.മനോജ്കുമാര്‍, കെ.ബാബു,
കെ.രഞ്ജിത്ത്, സംഘാടക സമിതി ചെയര്‍മാന്‍ എം.ടി.മനോഹരന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടോണ വിന്‍സന്റ്, ട്രാന്‍സ് ജെന്റര്‍ വിഭാഗത്തിന്റെ സംഘടനയായ ഡി.ടി.എഫ്.കെ സംസ്ഥാന പ്രസിഡന്റ് നേഹ സി.മേനോന്‍, പി.പി.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി എന്‍.സുരേന്ദ്രന്‍ സ്വാഗതവും മെഡിക്കല്‍ കോളേജ് ഏരിയ സെക്രട്ടറി പി.ആര്‍.ജിജേഷ് നന്ദിയും പറഞ്ഞു.