ചിറ്റാരിക്കാലില്‍ കിണറില്‍ നിന്ന് കിട്ടിയ അസ്ഥികൂടം തിരിച്ചറിഞ്ഞു.

ചിറ്റാരിക്കാല്‍: കിണറില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി.

ചിറ്റാരിക്കല്‍ ഇരുപത്തിയഞ്ചിലാണ് കിണറില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്.

വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി കിണറ്റിലെ വെളളം വറ്റിച്ച് അസ്ഥികൂടം പുറത്തെടുത്തു.

കാനച്ചികുഴിയില്‍ ബേബി കുര്യാക്കോസിന്റെ കിണറിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

മുറ്റത്തെ കിണറിലെ വെള്ളം വറ്റിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണര്‍ വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂട്ടം കിട്ടിയത്.

പാവല്‍ ചിത്രാടിയിലെ കണ്ടനാമറ്റത്തില്‍ കെ.എ.കുര്യന്‍ എന്ന അനീഷിന്റേതാണ് അസ്ഥികൂടമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

അസ്ഥികൂടത്തോടൊപ്പം ആധാര്‍കാര്‍ഡും വസ്ത്രങ്ങളും ചെരിപ്പും ലഭിച്ചത് ആളെ തിരിച്ചറിയാന്‍ എളുപ്പമാക്കി.

രണ്ട് വര്‍ഷം മുമ്പാണ് ഇയാളെ കാണാതായത്.

വീട്ടുകാര്‍ ഇത് സംബന്ധിച്ച് ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

43 വയസ്സുള്ള അനീഷ് അവിവിവാഹിതനാണ്.

കണ്ടനാമറ്റത്തില്‍ പരേതനായ ആഗസ്തിയുടെയും ചിന്നമ്മയുടെയും മകനാണ്.

ഡിവൈ.എസ്.പി വി.വി.ലതീഷിന്റെ നേതൃത്വത്തില്‍ ചിറ്റാരിക്കാല്‍- വെള്ളരിക്കുണ്ട് പോലീസ് അധികൃതരും ഫോറന്‍സിക് വിദദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.