വീടിന്റെ ടെറസില്‍ കുടുങ്ങിയയാളെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: പ്ലമ്പിംഗ് ജോലിയില്‍ സഹായിക്കുന്നതിനായി വീടിന്റെ ടെറസില്‍ കയറി കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ അഗ്‌നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി.
ചേപ്പറമ്പ് പയറ്റിയാലിലെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന വീടിന്റെ ഒന്നാം നിലയില്‍ കുടുങ്ങിയ പയറ്റിയാലിലെ ടി.വി.സുബിനെയാണ് തളിപ്പറമ്പ അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്.
ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എം.ജി.വിനോദ് കുമാര്‍, കെ.ബിജു, കെ.കെ.സുധീഷ്, പി.വിപിന്‍, ഹോം ഗാര്‍ഡ് സജീന്ദ്രന്‍ എന്നിവരും രക്ഷാ ദൗത്യത്തില്‍ പങ്കെടുത്തു.