മാണിയും കോയയും കുറുപ്പും രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം-@45

മാണി കോയ കുറുപ്പ്-1979 മെയ്-13 ന് 45 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്.

രാഷ്ട്രീയ-ആക്ഷേപഹാസ്യം നിറഞ്ഞ പ്രണയസിനിമയാണ് മാണി കോയ കുറുപ്പ്.

വിന്‍സെന്റ്, കെ.പി.ഉമ്മര്‍, കുതിരവട്ടം പപ്പു, ലാലു അലക്‌സ്, ആലുംമൂടന്‍, പത്മപ്രിയ, ജയകല, ഫിലോമിന, സാധന, പ്രമീള, ഗീഥാ സലാം എന്നിവരാണ് പ്രധാന വേഷത്തില്‍.

എസ്.എസ്.ദേവദാസാണ് സംവിധായകന്‍.

രാജേഷ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചത് വിജയന്‍ കരോട്ട്.

ജി.വിട്ടല്‍റാവുവാണ് ക്യാമറ, എഡിറ്റിംഗ് വി.പി.കൃഷ്ണന്‍.

പി.ഭാസ്‌ക്കരന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം.എസ്.വിശ്വനാഥന്‍.