ട്രെയിനില്‍ നിന്ന് വീണ് മൂത്തേടത്ത് സ്‌ക്കൂളിലെ ലാബ് അസിസ്റ്റന്റ് എം.എം.മഹേഷ് മരണപ്പെട്ടു.

കണ്ണൂര്‍: ട്രെയിനില്‍ നിന്ന തെറിച്ചുവീണ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ലാബ് അസിസ്റ്റന്റ് മരിച്ചു.

ഇപ്പോള്‍ വെള്ളിക്കീലില്‍ താമസിക്കുന്ന തൃച്ചംബരം കരുണയിലെ എം.എം.മഹേഷ്(54)ആണ് മരിച്ചത്.

ഇന്നലെ രാത്രി 10.25 നും ഇന്ന് പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് സംഭവം നടന്നത്.

നടാല്‍ റെയില്‍വെ ഗേറ്റില്‍ നിന്നും 250 മീറ്റര്‍ വടക്ക് ഭാഗത്തായി കോഴിക്കോടേക്ക് പോകുന്ന റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.

കോഴിക്കോട് ചികിത്സയിലുള്ള അമ്മയുടെ അടുത്ത് നിന്ന് വീട്ടിലേക്ക് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ മടങ്ങവെ വെള്ളി രാത്രി എടക്കാട് വച്ച് വീഴുകയായിരുന്നു.

ശനി ഉച്ച 12 മണി മുതൽ ഒരു മണി വരെ സ്കൂളിലും
ഒരു മണി മുതൽ നാലുമണിവരെ വെള്ളിക്കിൽ കൈരളി വായനശാലയ്ക്ക് സമീപത്തെ വീട്ടിലും പൊതുദർശനം

സംസ്കാരം കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ.

അച്ഛൻ പരേതനായ സി സി കരുണാകരൻ നമ്പ്യാർ ( റിട്ട. പ്യൂൺ. മൂത്തേടത്ത് സ്കൂൾ ) അമ്മ എം എം ശാരദ

ഭാര്യ ബീന കെ പി ( ലാബ് അസിസ്റ്റൻറ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ )

മക്കൾ കെ പി അഭിഷേക് , കെ പി ദേവിക (വിദ്യാർഥി മംഗലാപുരം ).
സഹോദരങ്ങൾ ഉമേഷ് എം എം ( കച്ചവടം കാഞ്ഞിലേരി ) , മായ എം എം . മധു എം എം (അധ്യാപകൻ കുറുമാത്തൂർ ജിവിഎച്ച്എസ്എസ് )