തൂഫാന്‍ ശ്രീകണ്ഠാപുത്തും, മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

ശ്രീകണ്ഠാപുരം: തൂഫാന്‍ ശ്രീകണ്ഠാപുത്തും, മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

ചെങ്ങളായി മുക്കാടത്ത് കുഞ്ഞക്കണ്ടി വീട്ടില്‍ കെ.കെ.ലത്തീഫിനെയാണ് ജില്ല പോലീസ് മേധാവിയുടെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധസേനയായ ഡാന്‍സാഫ് ടീമും ശ്രീകണ്ഠാരപുരം പോലീസും സംയുക്തമായി പിടികൂടിയത്.

ഡാന്‍സാഫ്ടീം എസ്.ഐ ജിജിമോന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ശ്രീകണ്ഠാപുരംഎസ്.ഐഅമല്‍വര്‍ഗീസ്, എസ്.ഐ പി.പി.അലി അക്ബര്‍, സീനിയര്‍ സി.പി.ഒ ദേവന്‍ബാബു, സി.പി.ഒ ജുബീഷ്ചാക്കോ, ഡാന്‍സാഫിലെ എസ്.ഐ ജിജിമോന്‍, സീനിയര്‍ സിപി.ഒമാരായ നിഷാദ്, ഷൗക്കത്തലി, അനൂപ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.

ചേരന്‍കുന്നിലെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

4.532 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്.

രണ്ട് സ്പ്‌ലോക്ക് കവറുകളും മൊബൈല്‍ഫോണും ഡ്രൈവിംഗ് ലൈസന്‍സും ഉള്‍പ്പെടെ പോലീസ് പിടിച്ചെടുത്തു.